Connect with us

parlament winter sesson

അംഗങ്ങള്‍ക്കെതിരായ നടപടി: പ്രതിപക്ഷം ഇരുസഭകളും ബഹിഷ്‌ക്കരിച്ചു

നടപടി നേരിട്ടവര്‍ ഖേദം പ്രകടിപ്പിക്കില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി|  12 എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. പിന്നാലെ സര്‍ക്കാറിന്റെ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ച് ഇരുസഭകളും പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.

അംഗങ്ങള്‍ക്കെതിരായ നടപടി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനായി നടപടി നേരിട്ട ഒരു അംഗവും ഖേദം പ്രകടിപ്പിക്കില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നടപടി നേരിട്ടവരുടെ ഭാഗം പോലും കേള്‍ക്കാന്‍ കേന്ദ്രം തയ്യാറായില്ല. സംഭവത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും യോഗം വിളിച്ചുചേര്‍ക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പ്രതിപക്ഷ ബഹളത്തിനിടയിലും സഭാ നടപടികളുമായി മുന്നോട്ടുപോയി. പ്രതിഷേധവുമായി എഴുനേറ്റ എം പിമാരോടെല്ലാം അദ്ദേഹം പ്രകോപിതനായാണ് പ്രസംഗിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇറങ്ങിപ്പോകാമെന്ന് അദ്ദേഹം അംഗങ്ങളോടായി പറയുകയും ചെയ്തു. പിന്നാലെയാണ് പ്രതിപക്ഷം രാജ്യസഭയും ബഹിഷ്‌ക്കരിച്ചത്.

 

---- facebook comment plugin here -----

Latest