Health
മുഖക്കുരുവിനെ ഫലപ്രദമായി തടയാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി...
മുഖക്കുരുവിന് മെഡിസിൻ എടുക്കുന്നതിനു മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് നിർബന്ധമാണ്.

കൗമാരത്തിലും ജീവിതത്തിന്റെ പല പല ഘട്ടങ്ങളിലും നാം എല്ലാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. മുഖത്തിന്റെ നിറവും ഭംഗിയുമൊക്കെ നഷ്ടപ്പെടുത്തുന്ന ഒരു പ്രശ്നം കൂടിയാണിത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖക്കുരുവിനെ നമ്മുടെ വരുതിയിൽ നിർത്താൻ കഴിയും. എന്തെല്ലാമാണ് ആ കാര്യങ്ങൾ നോക്കാം.
ചർമം ഒരുപാട് സ്ക്രബ് ചെയ്യരുത്
- ചിലർ ചർമ്മം വൃത്തിയാക്കാൻ പരുക്കൻ തുണിയോ മറ്റു വസ്തുക്കളോ ഉപയോഗിക്കാറുണ്ട്. ചിലരാകട്ടെ പഞ്ചസാരയും നാരങ്ങയും അടക്കമുള്ള ഘടകങ്ങളും മുഖത്ത് ഉപയോഗിക്കുന്നവരാണ്. ഇത് ചർമ്മത്തെ പ്രകോപിപ്പിക്കുകയും മുഖക്കുരു കൂടുതൽ ഉണ്ടാകുന്നത് വർദ്ധിപ്പിക്കുകയും ചെയ്യും.
മുടിയിലെ ശുചിത്വം അത്യാവശ്യമാണ്
- മുടിയിലെ അധിക എണ്ണ മുഖത്തെ സുഷിരങ്ങൾ അടയാൻ കാരണമാകുകയും മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയ്യും. പതിവായി മുടി കഴുകുന്നത് മുഖക്കുരു തടയാൻ സഹായിക്കും.
മുഖക്കുരുവിൽ അമർത്തുകയോ അവ പൊട്ടിക്കുകയോ ചെയ്യരുത്
- മുഖക്കുരുവിൽ അമർത്തി അത് പൊട്ടിക്കാൻ ശ്രമിക്കുന്നത് അവിടെ കൂടുതൽ പ്രശ്നങ്ങളും അസ്വസ്ഥകളും ഉണ്ടാക്കാൻ കാരണമായേക്കും.
സമ്മർദ്ദം നിയന്ത്രിക്കുക
- നിങ്ങൾ കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നവരാണെങ്കിലും നിങ്ങൾക്ക് മുഖക്കുരു വർദ്ധിക്കും. ഇത് തടയാൻ ആദ്യം സമ്മർദം ചെറുക്കുകയാണ് വേണ്ടത് .
സൺസ്ക്രീൻ ഉപയോഗിക്കുക
- സൂര്യതാപം എണ്ണകളുടെ അമിത ഉൽപാദനത്തിന് കാരണമാകുന്നു ഇത് മുഖക്കുരു വർദ്ധിപ്പിക്കും. അതിനാലാണ് എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നത്.
ഇത് കൂടാതെ എണ്ണമയമുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കിയും വ്യക്തി ശുചിത്വം പാലിച്ചും നിലവാരമുള്ള ബ്യൂട്ടി പ്രൊഡക്ട് തെരഞ്ഞെടുത്തും വീട്ടിലെ ചില ഒറ്റമൂലികൾ പ്രയോഗിച്ചും മുഖക്കുരുവിന് ശമനം ഉണ്ടാക്കാവുന്നതാണ്. മുഖക്കുരുവിന് മെഡിസിൻ എടുക്കുന്നതിനു മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് നിർബന്ധമാണ്.