Idukki
ഇടുക്കിയിൽ പോലീസിനെ വെട്ടിച്ച് ചാടിപ്പോയ പ്രതി പിടിയിൽ
നാലാം ദിവസമാണ് പോക്‌സോ കേസ് പ്രതി പിടിയിലായത്.

ഇടുക്കി | നെടുങ്കണ്ടത്ത് കോടതിയില്‍ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പ്രതി പിടിയില്‍. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പൊലീസിലെ വെട്ടിച്ച് കടന്നുകളഞ്ഞത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു സംഭവം. നാലാം ദിവസമാണ് പോക്‌സോ കേസ് പ്രതി പിടിയിലായത്.
പ്രതിയുടെ വീടിന് സമീപത്ത് വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. രക്ഷപ്പെട്ടുപോയെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ ശമീര്‍, ഷാനു എം വാഹിദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
---- facebook comment plugin here -----