Connect with us

Kerala

അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം ; കെ കെ ശൈലജക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

ചെയ്യാത്ത കാര്യങ്ങള്‍ തനിക്ക് ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടു. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്.

Published

|

Last Updated

വടകര | എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്ക് വക്കീല്‍ നോട്ടീസയച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിലാണ് കെ കെ ഷൈലജക്കെതിരെ ഷാഫി പറമ്പില്‍ വക്കീല്‍ നോട്ടീസയച്ചത്. 24 മണിക്കൂറിനുള്ളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്ന് ഷാഫി ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ആരോപണമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യാത്ത കാര്യങ്ങള്‍ തനിക്ക് ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടെന്നും ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് നിയമനടപടി സ്വീകരിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest