Connect with us

Kerala

പോക്‌സോ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയി ഒരു മാസം കൂടെ താമസിപ്പിച്ച് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. പൊടിയാടി നെടുമ്പ്രം നടുവിലെ മുറിയില്‍ രാജേഷ് ഭവന്‍ വീട്ടില്‍ രാജേഷി(39)നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി.

പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം.

പുളിക്കീഴ് പോലീസ് 2019 നവംബര്‍ 29ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. റോഷന്‍ തോമസ് കോടതിയില്‍ ഹാജരായി. അന്നത്തെ എസ് ഐ നിസാമുദീന്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

പോലീസ് ഇന്‍സ്പെക്ടര്‍ ടി രാജപ്പന്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം ഹാജരാക്കി. കോടതി നടപടികളില്‍ എ എസ് ഐ ഹസീന സഹായിയായി.

Latest