Kerala
ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി; അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പോലീസ് കമ്മിഷണര്‍
. പോലീസുകാരന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്.
തിരുവനന്തപുരം | ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി. ഗാര്‍ഡ് റൂമിനകത്താണ് സംഭവം. പോലീസുകാരന്‍ തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം.
രാവിലെ ഡ്യൂട്ടി മാറുമ്പോള്‍ പോലീസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കാറുണ്ട്. പോലീസുകാരന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
---- facebook comment plugin here -----