abvp- sfi clash
പാലാ പോളിയിൽ എ ബി വി പി- എസ് എഫ് ഐ ഏറ്റുമുട്ടൽ
കോളേജ് ക്യാമ്പസിലും സിവില്‍ സ്റ്റേഷനു മുന്നിലും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി.

കോട്ടയം | പാലാ കാനാട്ടുപാറ ഗവ.പോളി ടെക്‌നിക് കോളേജിൽ എ ബി വി പി- എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കോളേജ് ക്യാമ്പസിലും സിവില്‍ സ്റ്റേഷനു മുന്നിലും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. കോളേജ് യൂനിയന്‍ ചെയര്‍മാന്‍ ജോയല്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കുകളിലെത്തിയ എ ബി വി പി പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് എസ് എഫ് ഐ ആരോപിച്ചു. കൊളജ് കവാടത്തിൽ കമാനമുണ്ടാക്കിയതിൽ പ്രകോപിതരായി തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് എ ബി വി പിയും ആരോപിച്ചു.
---- facebook comment plugin here -----