Connect with us

abudabi sakthi

അബുദബി ശക്തി തിയറ്റേഴ്സ് മൂന്നാമത് ഇ കെ നായനാര്‍ സ്മാരക റമദാന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 16, 17 തിയ്യതികളില്‍

മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 38 ടീമും കുട്ടികളുടെ വിഭാഗത്തില്‍ 14 ടീമുമാണ് മാറ്റുരയ്ക്കുന്നത്

Published

|

Last Updated

അബുദബി | ശക്തി തിയറ്റേഴ്സ് അബുദബി മൂന്നാമത് ഇ കെ നായനാര്‍ സ്മാരക റമദാന്‍ 5 എ സൈഡ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ സ്മരണാര്‍ഥം മാര്‍ച്ച് 16, 17 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 38 ടീമും കുട്ടികളുടെ വിഭാഗത്തില്‍ 14 ടീമുമാണ് മാറ്റുരയ്ക്കുന്നത്. 52 ടീമുകളിലായി അഞ്ഞൂറോളം കളിക്കാര്‍ അണിനിരക്കുമെന്ന് ശക്തി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുസഫ അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ എല്ലാദിവസവും രാത്രി 9 മണിക്കായിരിക്കും കളി ആരംഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ ശക്തി പ്രസിഡന്റ് കെ വി ബഷീര്‍, ജനറല്‍ സെക്രട്ടറി എ എല്‍ സിയാദ്, ജെമിനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു, ശക്തി കായിക വിഭാഗം സെക്രട്ടറി ഉബൈദുല്ല, ടൂര്‍ണമെന്റ് കോഓഡിനേറ്റര്‍ ടി കെ മനോജ് സംബന്ധിച്ചു.

 

Latest