Connect with us

UAE

വേനല്‍ പറവകള്‍ക്ക് ചിറകുമുളച്ചു; അബുദാബി മലയാളി സമാജം വേനല്‍ക്കാല ക്യാമ്പിന് വര്‍ണ്ണാഭമായ തുടക്കം

പ്രവാസലോകത്തെ കുട്ടികള്‍ക്ക് വേനലവധി ദിനങ്ങള്‍ വിജ്ഞാനപ്രദവും വിനോദഭരിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്

Published

|

Last Updated

അബുദാബി |  കുട്ടികളുടെ സര്‍ഗ്ഗാത്മകവും മാനസികവുമായ കഴിവുകള്‍ക്ക് മാറ്റുകൂട്ടാന്‍ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പ് ‘വേനല്‍ പറവകള്‍’ക്ക് സമാജം ആസ്ഥാനത്ത് വര്‍ണ്ണാഭമായ തുടക്കമായി. സമാജം പ്രസിഡന്റ് എ എം അന്‍സാര്‍ നിലവിളക്ക് കൊളുത്തി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രവാസലോകത്തെ കുട്ടികള്‍ക്ക് വേനലവധി ദിനങ്ങള്‍ വിജ്ഞാനപ്രദവും വിനോദഭരിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി റഫീഖ് പി. ടി, കോഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ബി. യേശുശീലന്‍, ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍, വൈസ് പ്രസിഡന്റ് നസീര്‍ പെരുമ്പാവൂര്‍, വനിതാവിഭാഗം കണ്‍വീനര്‍ കവിത വിനോദ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

ക്യാമ്പ് ഡയറക്ടര്‍ അസ്‌നത്ത് മന്‍സൂര്‍ ക്യാമ്പിന്റെ ഉള്ളടക്കത്തെയും വരുംദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചു. ട്രഷറര്‍ അനീഷ് മോന്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

ജൂലൈ 18-ന് ആരംഭിച്ച ക്യാമ്പ് ഓഗസ്റ്റ് 2 വരെയാണ് നീണ്ടുനില്‍ക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികാസം, കായിക-കലാ അഭിരുചികള്‍ വളര്‍ത്തല്‍, സാമൂഹിക ബോധം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്ന വിവിധ സെഷനുകളാണ് ഈ ദിവസങ്ങളില്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.

Content Highlights: The Abu Dhabi Malayali Samajam commenced its annual children’s summer camp titled Venal Paravakhal at its headquarters. Samajam President AM Ansar officially inaugurated the event aimed at making vacation days productive for diaspora children. Running until August 2, the camp focuses on personality development and creative arts.

 

Latest