Connect with us

kallai apology

റിയാസിനെതിരായ അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്‌മാന്‍ കല്ലായ്

മാപ്പ് പറച്ചില്‍ പ്രസംഗം വിവാദമാകുകയും സമൂഹമാധ്യങ്ങളില്‍ കടുത്ത വിമര്‍ശനമേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍

Published

|

Last Updated

കോഴിക്കോട് | മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പൊതുസമ്മേളനത്തില്‍ അശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി ഖേദപ്രകടനവുമായി രംഗത്ത്. സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് ഖേദപ്രകടനം. ‘വഖ്ഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തില്‍ ഡി വൈ എഫ് ഐ നേതാവിനെതിരെയുള്ള പരാമര്‍ശം വിവാദമായതായി ശ്രദ്ധയില്‍പ്പെട്ടു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചിട്ടില്ല. അങ്ങനെ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’- വാര്‍ത്താക്കുറിപ്പില്‍ അബ്ദുറഹ്‌മാന്‍ പറഞ്ഞു.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്റേടം വേണമെന്നുമായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ വിവാദ പരാമര്‍ശം. മുന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം- ഇതായിരുന്നു കൂടിനിന്ന ജനക്കൂട്ടത്തോട് അബ്ദുറഹിമാന്‍ വിളിച്ചുപറഞ്ഞത്.

സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നും അദ്ദേഹം ആരോപിച്ചു. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡി വൈ എഫ് ഐയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest