Connect with us

MURDER KOLLAM

കൊല്ലത്ത് ഉത്സവ സ്ഥലത്തെ സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു

യൂത്ത്ഫ്രണ്ട് (ബി) മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ടത്; ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് കെ ബി ഗണേഷ് കുമാര്‍

Published

|

Last Updated

കൊല്ലം | ജില്ലയിലെ കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. യൂത്ത്ഫ്രണ്ട് (ബി) ചക്കുവരക്കല്‍ മണ്ഡലം പ്രസിഡന്റായ കോക്കാട് മനുവിലാസത്തില്‍ മനോജാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വെട്ടേറ്റ നിലയില്‍ നാട്ടുകാരും പോലീസ് ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മനോജിന്റെ മരണം സംഭവിക്കുകയായിന്നു. മനോജന്റെ കൈവിരലുകള്‍ വെട്ടിയ മാറ്റിയ നിലയിലായിരുന്നു. കഴുത്തിനും വെട്ടേറ്റിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ആരോപിച്ചു. നരേത്തെ പ്രദേശത്ത് കോണ്‍ഗ്രസുമായി പ്രശ്‌നമുണ്ടായിരന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വെട്ടിക്കൊന്നതെന്നാണ് എം എല്‍ എ പറയുന്നത്.

 

 

 

---- facebook comment plugin here -----

Latest