Kerala
കുട്ടത്തോണിയില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവ് പുഴയിലേക്ക് കുഴഞ്ഞ് വീണു; നീണ്ട തിരിച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി
യുവാവിന്റെ സുഹൃത്താണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്.

കല്‍പ്പറ്റ|പനമരത്ത് പുഴയില്‍ കുഴഞ്ഞ് വീണ് കാണാതായ യുവാവിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരിച്ചിലിനൊടുവില്‍ കണ്ടെത്തി. മാതോത്തുവയല്‍ പുഴയില്‍ ഇന്നലെ വൈകീട്ട് ആറുമണിയോടെ കാണാതായ വകയാട്ട് ഉന്നതിയിലെ സത്യന്റെ മകന്‍ സഞ്ജുവിന്റെ (29) മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിനൊപ്പം കുട്ടത്തോണിയില്‍ മീന്‍ പിടിക്കാനിറങ്ങിയ സഞ്ജു തളര്‍ന്ന് പുഴയിലേക്കു വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മാനന്തവാടി ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചു. യുവാവിന്റെ സുഹൃത്താണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്.
മാനന്തവാടി ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും സന്നദ്ധ സംഘടനയായ പനമരം സി എച്ച് റസ്‌ക്യൂ എന്നിവര്‍ നടത്തിയ സംയുക്ത തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വേനല്‍മഴയെ തുര്‍ന്ന് പുഴ വെള്ളം കലങ്ങിയതും ഇരുട്ടും തിരച്ചില്‍ ദുഷ്‌കരമാക്കിയെന്ന് പോലീസ് പറഞ്ഞു.