Connect with us

National

ബെംഗളുരുവില്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സോണാലി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ സഞ്ജയ് യുവതിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു

Published

|

Last Updated

ബെംഗളുരു |  ബെംഗളൂരുവിലെ നെലമംഗലയില്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ബിഹാര്‍ സ്വദേശി സഞ്ജയാണ് ഭാര്യ സോണാലിയെ കൊല്ലാന്‍ ശ്രമിച്ചത്. സംഭവം കണ്ട് നിന്നവര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സോണാലി രക്ഷപ്പെട്ടത്.

സോണാലി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ സഞ്ജയ് യുവതിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സോണാലിയുടെ കഴുത്തറക്കാന്‍ ശ്രമിച്ചു. സംഭവം കണ്ട് നിന്നവര്‍ ഇയാളെ തടഞ്ഞ് സോണാലിയെ രക്ഷിച്ചു.

സഞ്ജയുടെയും സോണാലിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷമാണ് ഇരുവരും ബംഗളൂരുവിലേയ്ക്ക് താമസം മാറിയത്.സഞ്ജയ് വീട്ടില്‍ മദ്യപിച്ചെത്തുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതേ തുടര്‍ന്ന് സഞ്ജയ്‌ക്കൊപ്പം കഴിയാന്‍ സോണാലി വിസമ്മതിച്ചിരുന്നു. ഇതിലുള്ള പകയാണ് വധശ്രമത്തിലേയ്ക്ക് എത്തിച്ചത്.

 

---- facebook comment plugin here -----

Latest