Kerala
കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടി യുവാവ് ജീവനൊടുക്കി
കുടുംബപ്രശ്‌നമാണ് അക്രമണത്തിന് കാരണെന്ന് പോലീസ്

കോട്ടയം | കോട്ടയം മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. ചേരുതോട്ടിൽ ബീന (65), സൗമ്യ (37) എന്നിവർക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭർത്താവ് കരിനിലം സ്വദേശി പ്രദീപ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. പിന്നീട് പ്രദീപിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
സീയോൻ കുന്നിലെ റബർ തോട്ടത്തിലാണ് പ്രദീപനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് അക്രമണത്തിന് കാരണെന്ന് പോലീസ് പറയുന്നു.
---- facebook comment plugin here -----