Kerala
കോട്ടയത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരുക്ക്
ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെ നാട്ടകം ഗസ്റ്റ് ഹൗസിനു സമീപമാണ് അപകടമുണ്ടായത്

കോട്ടയം | കോട്ടയം നാട്ടകത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലാട് സ്വദേശി സച്ചിനാണ് (19) മരിച്ചത്.അപകടത്തില്‍ സഹയാത്രികന് പരുക്കേറ്റു
ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെ നാട്ടകം ഗസ്റ്റ് ഹൗസിനു സമീപമാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സെബാനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----