Connect with us

Kerala

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

അമ്മ ശാന്തകുമാരിയുമായി ബൈക്കില്‍ റേഷന്‍ കടയിലേക്ക് പോകവേ എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

Published

|

Last Updated

തിരുവല്ല |  ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റൂര്‍ വാഴയില്‍ വീട്ടില്‍ പരേതനായ രാജശേഖരന്റെ മകന്‍ വി ആര്‍ ശ്യാംകുമാര്‍ (ഉണ്ണി-34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കുറ്റൂര്‍ അമ്മായി മുക്കിന് സമീപമായിരുന്നു അപകടം.

അമ്മ ശാന്തകുമാരിയുമായി ബൈക്കില്‍ റേഷന്‍ കടയിലേക്ക് പോകവേ എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ നിലയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്യാംകുമാര്‍ ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്. സഹോദരി: വി ആര്‍ രാജലക്ഷ്മി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.

 

Latest