Connect with us

Kerala

ക്വാട്ടേഴ്‌സില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; സ്വവര്‍ഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പോലീസ്

മുന്‍പും  സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മറ്റൊരാളെ സണ്ണി കൊലപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു

Published

|

Last Updated

തൃശൂര്‍ |  കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിടിയിലായ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി(61) സ്വവര്‍ഗരതിക്കായി ഇയാള്‍ സ്ഥിരമായി പലരേയും വീട്ടില്‍ എത്തിക്കുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

മുന്‍പും  സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മറ്റൊരാളെ സണ്ണി കൊലപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.ചൊവ്വന്നൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്ന് പുക വരുന്നത് കണ്ട് നാട്ടുകാര്‍ എത്തി മുറി തുറന്നപ്പോഴാണ് കത്തിയ നിലയില്‍ കമഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടത്. ചുറ്റും തുണികളിട്ട് കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുറി വാടകയ്ക്കെടുത്ത സണ്ണി ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. അന്വേഷണത്തിനിടയില്‍ രാത്രി ഏഴരയോടെ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പോലീസ് സണ്ണിയെ പിടികൂടിയത്. തൃശൂരിലെ വസ്ത്ര വില്‍പനശാലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി മറ്റ് രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയാണ്

 

Latest