Kerala
പഴനിയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
പഴനി തീര്‍ഥാടനത്തിന് പോയ 16 അംഗ സംഘം സഞ്ചരിച്ച ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

ചെന്നൈ | പഴനിയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു യാത്രക്കാര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ വാനാണ് അപകടത്തില്‍പ്പെട്ടത്.
ഏഴ് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെയാണ് അപകടം. പഴനി തീര്‍ഥാടനത്തിന് പോയ 16 അംഗ സംഘം സഞ്ചരിച്ച ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇതുവഴി വന്ന മറ്റ് യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
---- facebook comment plugin here -----