Kerala
ആദിവാസി വിഭാഗത്തില്‍പെട്ട പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരംപാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്ത്-ശ്രീജ ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി (17)യാണ് മരിച്ചത്.
തിരുവനന്തപുരം | ആദിവാസി പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരംപാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്ത്-ശ്രീജ ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി (17)യാണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ കുറെ നേരമായിട്ടും മുറിയില്‍ നിന്ന് പുറത്തുവന്നില്ല. പിന്നീട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056).
---- facebook comment plugin here -----






