Connect with us

National

കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഒരു ഭീകരനെ വധിച്ചു

മേഖലയിൽ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം.

Published

|

Last Updated

കുപ്‌വാര| ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം.

കുപ്‌വാരയിലെ സെയ്ദ്‌പോര ഫോര്‍വേഡ് ഏരിയയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. ഇവിടെ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.

Latest