accident
ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
സാമുവേല്‍ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം പൂവന്‍തുരുത്തിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

കറുകച്ചാല്‍ | ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം. കോട്ടയം വാകത്താനത്താണ് ഇന്നു രാവിലെ ഉണ്ടായ അപകടത്തില്‍ പൂവന്‍തുരുത്ത് സ്വദേശി എം ജെ സാമുവേല്‍ ആണ് മരിച്ചത്.
കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ബൈക്ക് ഓടിച്ച കുറിച്ചി സ്വദേശി ഷൈജു ജേക്കബ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ ആറരയോടെ പുതുപ്പള്ളി – കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാട് പാറപ്പ വളവില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു.
സാമുവേല്‍ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം പൂവന്‍തുരുത്തിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ സാമുവലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.