Connect with us

National

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥനും ഗുണ്ടാത്തലവനും കൊല്ലപ്പെട്ടു

എസ്.ഐ ദീപക് ശര്‍മ്മയാണ് ചികിത്സക്കിടെ ഇന്ന് രാവിലെ മരിച്ചത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കാശ്മീരിലെ കത്വയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവെപ്പിലാണ് ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനും മരിച്ചു.

എസ്.ഐ ദീപക് ശര്‍മ്മയാണ് ചികിത്സക്കിടെ ഇന്ന് രാവിലെ മരിച്ചത്. മറ്റൊരു ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കൊലപാതക കേസിലെ പ്രധാന പ്രതിയായ ഗുണ്ടാത്തലവന്‍ വാസുദേവാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30ഓടെ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് സമീപത്തുവെച്ചാണ് വെടിവെപ്പ് ഉണ്ടായത്.

Latest