Kerala
കോട്ടയത്ത് പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു
മണര്‍ക്കാട് മേത്താപ്പറമ്പ് പാടശേഖരത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയാണ് അപകടത്തില്‍പ്പെട്ടത്

കോട്ടയം | മണര്‍ക്കാട് മേത്താപ്പറമ്പ് പാടശേഖരത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണര്‍കാട് സ്വദേശി അമല്‍ മത്യുവാണ് മരിച്ചത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ അമല്‍ കാല്‍വഴുതി ആഴത്തിലേക്ക് പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരും അഗ്നിശമന വിഭാഗവുമെത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തിയത്. മണര്‍ക്കാട് സെന്‍റ്മേരീസ് സ്കൂള്‍ കൊമേഴ്സ് അധ്യാപകന്‍ ബെന്നിയുടെ മകനാണ്.
---- facebook comment plugin here -----