new born baby
ആള്‍ താമസമില്ലാത്ത പുരയിടത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍
പോലീസെത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി
കവിയൂര്‍ | ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കവിയൂര്‍ പഴംപള്ളിയിലെ ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കരച്ചില്‍ കേട്ട അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. അന്വേഷണം ആരംഭിച്ചു.







