International
ജപ്പാനില്‍ സ്ഫടിക രൂപത്തിലുളള പുതിയ ഇനം ഓര്‍ക്കിഡ് കണ്ടെത്തി
'സ്പിരാന്തസ് ഹച്ചിജോന്‍സിസ്' എന്ന് വിളിക്കപ്പെടുന്ന ഈ ചെടി മുമ്പ് അജ്ഞാതമായിരുന്നു.

ടോക്കിയോ| സ്ഫടികത്തിന് സമാനമായ ഒരു പുതിയ ഇനം ഓര്‍ക്കിഡ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജപ്പാനിലെ പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും അതിന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, കോബി സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് കണ്ടെത്താന്‍ സമയമെടുത്തു. ‘സ്പിരാന്തസ് ഹച്ചിജോന്‍സിസ്’ എന്ന് വിളിക്കപ്പെടുന്ന ഈ ചെടി മുമ്പ് അജ്ഞാതമായിരുന്നു.
ഒരു പുതിയ ഇനം സ്പിരാന്തസ് കണ്ടെത്തുന്നത് വളരെ അതിശയകരമായിരുന്നു. അത് പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും ചെടിച്ചട്ടികള്‍ക്കിടയിലും കാണാന്‍ കഴിയുമെന്ന് പ്രമുഖ ഗവേഷകനായ കെന്‍ജി സ്യൂത്സുഗു പറഞ്ഞു. വൃത്താകൃതിയിലുള്ള പൂക്കളുള്ള ഈ ചെടിയെ കുറിച്ച് ജപ്പാനിലെ ഏറ്റവും പഴയ കവിതാ സമാഹാരമായ എട്ടാം നൂറ്റാണ്ടിലെ ‘മന്യോഷു’ യില്‍ പോലും പരാമര്‍ശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.