Connect with us

obit

മരുഭൂമിയിലുണ്ടായ വാഹന അപകടത്തില്‍ തൃശൂര്‍ ചെന്ത്രാപ്പിനി സ്വദേശി മരിച്ചു

ദുബൈ കറാമയില്‍ ബിസിനസ് കണ്‍സല്‍ട്ടന്റായി ജോലി ചെയ്തു വരികയായിരുന്ന അസീം ഡിസേര്‍ട് സഫാരിക്കായി അല്‍ ഐനിലേക്ക് പോയതായിരുന്നു

Published

|

Last Updated

അല്‍ ഐന്‍ | അല്‍ ഐനില്‍ മരുഭൂമിയിലുണ്ടായ വാഹനാപകടകത്തില്‍ തൃശൂര്‍ ചെന്ത്രാപ്പിനി ചാമക്കാല തലശ്ശേരിക്കാരന്‍ അബ്ദുല്‍ ലത്തീഫ് മകന്‍ അസീം ( 37 ) മരിച്ചു. ദുബൈ കറാമയില്‍ ബിസിനസ് കണ്‍സല്‍ട്ടന്റായി ജോലി ചെയ്തു വരികയായിരുന്ന അസീം ഡിസേര്‍ട് സഫാരിക്കായി അല്‍ ഐനിലേക്ക് പോയതായിരുന്നു. മരുഭൂമിയില്‍ കുടുങ്ങിയ സുഹൃത്തിനെ രക്ഷിക്കാന്‍ മറ്റൊരു സുഹൃത്തിന്റെ വാഹനത്തില്‍ പോകുന്നതിനിടയിലാണ് വാഹനം മറിഞ്ഞു മരിച്ചത്.

മാതാവ് : സജിത. ഭാര്യ : ഹിബ അസീം. മക്കള്‍ : മുഹമ്മദ് ഇയാദ്, അഹമ്മദ് ആദം. സഹോദരങ്ങള്‍ : മുഹമ്മദ് റാഫി, സലിം, അബ്ദുല്‍ വാഹിദ്, ഹസീന, മുഹമ്മദ്, പരേതനായ അബ്ദുല്‍ റഹീം.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി.

Latest