Connect with us

Kerala

മുംബൈയില്‍ മര്‍ദനത്തിനിരയായ കാസര്‍കോട് സ്വദേശി മരിച്ചു

വധശ്രമത്തിനു ശേഷം നൂറുല്‍ ഇസ്ലാം ഷെയ്ക്കിനും ഗുണ്ടകള്‍ക്കുമെതിരെ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തിരുന്നില്ല.

Published

|

Last Updated

കാസര്‍കോട്  | മുംബൈയില്‍ വ്യാപാര പങ്കാളിയുടെയും സംഘത്തിന്റേയും മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി കുന്നില്‍ ഖിളരിയ മസ്ജിദിന് സമീപം താമസിക്കുന്ന നാട്ടക്കല്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് ഹനീഫ്(48) ആണ് മരിച്ചത്.മുംബൈ സ്വദേശി നൂറുല്‍ ഇസ്ലാം ഷെയ്ക്ക് എന്നയാളുടെ മുംബൈ ഡോംഗ്രിയിലുള്ള ഗസ്റ്റ് ഹൗസ് നടത്തിവരികയായിരുന്നു ഹനീഫ്.

നേരത്തെ ഇയാളുടെ തന്നെ മറ്റൊരു ഗസ്റ്റ് ഹൗസില്‍ നിന്ന് ഹനീഫിനെ ഒഴിവാക്കിയിരുന്നതായി പറയപ്പെടുന്നു. ഈ ഇടപാടില്‍ 40 ലക്ഷം രൂപ മുഹമ്മദ് ഹനീഫിന് നൂറുല്‍ ഇസ്ലാം നല്‍കാനുണ്ടായിരുന്നതായാണ് വിവരം.പല തവണ ഈ തുക ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെത്തുടര്‍ന്ന് മുഹമ്മദ് ഹനീഫ, ഷെയ്ക്കിനെതിരെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷെയ്ക്ക് ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. വഴങ്ങാത്തതിനാല്‍ രണ്ടാഴ്ച മുമ്പ് ഇയാളുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം മുഹമ്മദ് ഹനീഫയെ വധിക്കാന്‍ ശ്രമിച്ചിരുന്നു.മാരകമായി പരുക്കേറ്റ് രണ്ടാഴ്ച ചികിത്സയില്‍ ആയിരുന്ന ഇയാള്‍ ശനിയാഴ്ച താമസസ്ഥലത്ത് എത്തിയ ശേഷമാണ് മരിച്ചത്. വധശ്രമത്തിനു ശേഷം നൂറുല്‍ ഇസ്ലാം ഷെയ്ക്കിനും ഗുണ്ടകള്‍ക്കുമെതിരെ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തിരുന്നില്ല.