Obituary
മലയാളി നഴ്സ് ജർമനിയിൽ പനി ബാധിച്ച് മരിച്ചു
മരിച്ചത് വയനാട് സ്വദേശി അനി സജി

മാനന്തവാടി | ജർമ്മനിയിൽ നഴ്സായി ജോലി ചെയ്യുന്ന മലയാളി പനി ബാധിച്ച് മരിച്ചു. വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിൻ്റെയും ലില്ലിയുടെയും മകൾ അനി സജി (44) ആണ് മരിച്ചത്. ഇരിട്ടി അങ്ങാടിക്കടവ് അതുല്യ സ്റ്റുഡിയോ ഉടമ മമ്പള്ളിക്കുന്നേൽ സജി തോമസിൻ്റ ഭാര്യയാണ്.
മാർച്ച് ആറിനാണ് ജോലിക്കായി ജർമ്മനിയിലെത്തിയത്. മക്കൾ: അതുല്യ ആൻ തോമസ്, ഇവാന ട്രീസ തോമസ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
---- facebook comment plugin here -----