Connect with us

Kerala

മദ്യക്കുപ്പികളുമായി വന്ന ലോറി താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞു

ബംഗളൂരുവില്‍നിന്ന് മാഹിയിലേക്കു പോകുകയായിരുന്നു ലോറി.

Published

|

Last Updated

കോഴിക്കോട് |താമരശ്ശേരി ചുരത്തിൽ മദ്യം കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യം കയറ്റിവന്ന ലോറിയാണ് ഒന്നാം വളവിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞത്. മദ്യക്കുപ്പികളാണ് ലോറിയില്‍ ഉള്ളത്. ഡ്രൈവറെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ബംഗളൂരുവില്‍നിന്ന് മാഹിയിലേക്കു പോകുകയായിരുന്നു ലോറി. അപകടത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെ ലോറിക്ക് അടുത്തേക്ക് കടത്തിവിടുന്നില്ല.

Latest