National
മുംബൈയില്‍ പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിനെതിരെ കേസ്
പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 428, മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം എന്നിവ അനുസരിച്ച് കേസെടുത്തു.

മാട്ടുംഗ| പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന യുവാവിനെതിരെ കേസ്.സെന്‍ട്രല്‍ മുംബൈയിലെ മാട്ടുംഗയില്‍ ഇന്നലെയാണ് സംഭവം. മാഹം വെസ്റ്റിലെ ടിഎച്ച് കതാരിയ റോഡില്‍ താമസിക്കുന്ന യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്.
പരാതിക്കാരന്‍ അതിരാവിലെ വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് മാട്ടുംഗ പ്രദേശത്തെ ഒരു റസ്റ്റോറന്റിന് സമീപം പൂച്ചക്കുട്ടിയുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ടത്. പ്രതി പൂച്ചയുടെ കഴുത്ത് പിടിച്ച് തിരിക്കുകയായിരുന്നു. തുടര്‍ന്ന് പൂച്ച ചത്തെന്ന് സംഭവം കണ്ട ദ്യക്‌സാക്ഷി പറഞ്ഞു.
പിന്നീട് പൊലീസ് സ്ഥലത്തെത്തിയെന്നും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂച്ചയെ കൊന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 428, മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം എന്നിവ അനുസരിച്ച് കേസെടുത്തു.