Malappuram
മിനി ഊട്ടിയിൽ വൻ തീപിടുത്തം; നാല് ഏക്കർ കത്തി നശിച്ചു
ഫയർഫോഴ്സ് സംഘം രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്

മലപ്പുറം | മിനി ഊട്ടിയിൽ വൻ തീപിടുത്തം. ഗ്ലാസ് ബ്രിഡ്ജിനു സമീപത്തെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്. സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നത് എന്നാണ് നാട്ടുകാർ പറയുന്നു.
നാല് ഏക്കർ ഭൂമിയിലെ തെങ്ങ്, റബ്ബർ തൈകൾ ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. മലപ്പുറത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘത്തിന്റെ രണ്ട് മണിക്കൂറോളം സമയത്തെ പരിശ്രമിത്തിനൊടുവിലാണ് തീ അണക്കാനായത്.
ചെരിഞ്ഞ പ്രദേശത്താണ് തീപടർന്നത്. അതിനാൽ, റോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
---- facebook comment plugin here -----