Business
ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; സെന്‍സെക്‌സ് 1400-ഓളം പോയിന്റ് ഇടിഞ്ഞു
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.8 ലക്ഷം കോടി താഴ്ന്ന് 441.3 ലക്ഷം കോടിയായി.
മുംബൈ|തിങ്കളാഴ്ച രാവിലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് ആയിരം പോയന്റിലേറെ ഇടിഞ്ഞു. ബേങ്ക്, ഐടി ഓഹരികള്‍ക്കാണ് തകര്‍ച്ച നേരിട്ടത്.
സെന്‍സെക്സ് 1,474 പോയന്റ് നഷ്ടത്തില്‍ 78,249ല്‍ എത്തി. നിഫ്റ്റി 477 പോയന്റ ഇടിഞ്ഞ് 23,826ലുമെത്തി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.8 ലക്ഷം കോടി താഴ്ന്ന് 441.3 ലക്ഷം കോടിയായി.
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.
---- facebook comment plugin here -----