Connect with us

Ongoing News

സുവർണ താരങ്ങൾക്ക് തിരുവനന്തപുരത്ത് ഗംഭീര വരവേൽപ്പ്

സായ് എൽ എൻ സി പി ഇയുടെ ആഭിമുഖ്യത്തിലാണ് താരങ്ങളെ വരവേറ്റത്.

Published

|

Last Updated

തിരുവനന്തപുരം | ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തിരിച്ചെത്തിയ താരങ്ങളെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. സായ് എൽ എൻ സി പി ഇയുടെ ആഭിമുഖ്യത്തിലാണ് താരങ്ങളെ വരവേറ്റത്.

4 X 400 മീറ്റർ റിലേയിൽ സുവർണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ 4 X 400 മീറ്റർ വനിത റിലേയിൽ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര എന്നിവരാണ് നാട്ടിൽ മടങ്ങിയെത്തിയത്.

സായ് LNCPE പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ , സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലി , എൽ എൻ സി പി അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത , അസിസ്റ്റൻറ് ഡയറക്ടർ ആരതി പി , നാഷണൽ കോച്ചിങ് ക്യാമ്പ് കോർഡിനേറ്റർ സുഭാഷ് ജോർജ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. സായ് LNCPEയിൽ എത്തിയ താരങ്ങളെ കായിക താരങ്ങളും പരിശീലകരും ചേർന്ന് വരവേറ്റു.

രണ്ടാം സംഘം നാളെ തിരുവനന്തപുരത്ത് എത്തും.

---- facebook comment plugin here -----

Latest