Connect with us

tiger

പത്തനംതിട്ട വടശേരിക്കരയിൽ കടുവ വീണ്ടും ആടിനെ പിടിച്ചു

ടാപ്പിംഗ് തൊഴിലാളി ശിവൻ പിള്ളക്ക് നേരെയാണ് കടുവ ചാടിയടുത്തത്.

Published

|

Last Updated

പത്തനംതിട്ട | വടശേരിക്കരയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയായ രാമചന്ദ്രന്റെ ഗർഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പെരുനാട് കോളാമല ഭാഗത്ത് റോഡിൽ കടുവ ഇറങ്ങിയതായി നാട്ടുകാർ പറയുന്നു. രണ്ട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കടുവാ ഭീതി നിലനിൽക്കുന്നത്.

പെരുനാട് പഞ്ചായത്ത് പരിധിയിൽ വരുന്ന കോളാമലയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളജ് റോഡിൽ വെച്ച് കടുവയെ കണ്ടതായി പരിസരവാസി ശശി പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് പരിശോധന തുടങ്ങി. കഴിഞ്ഞ മാർച്ചോടെയാണ് പെരുനാട് പഞ്ചായത്തിലെ ബഥനിക്കുന്ന് അടക്കമുള്ള പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

പമ്പാവാലിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായി. ടാപ്പിംഗ് തൊഴിലാളി ശിവൻ പിള്ളക്ക് നേരെയാണ് കടുവ ചാടിയടുത്തത്. എയ്ഞ്ചൽ വാലിക്ക് സമീപം കേരപ്പാറയിലാണ് സംഭവം. ഇയാൾ പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു.

Latest