National
കോഴിക്കറിക്കായുള്ള തര്‍ക്കത്തിനിടെ പിതാവ് മകനെ അടിച്ചു കൊന്നു
കൊല്ലപ്പെട്ടത് 32കാരൻ; പിതാവ് അറസ്റ്റിൽ

മംഗലാപുരം | വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ശിവറാം എന്ന 32കാരന്‍ കണ്ടത് അച്ചന്‍ തനിക്കു കൂടിയുള്ള കോഴിക്കറി വെട്ടിവിഴുങ്ങുന്നതാണ്. ക്ഷുഭിതനായ മകന്‍ അച്ചനോട് കയർത്തു.
ഇതിനിടെ, സമീപത്തുണ്ടായിരുന്ന മരക്കഷ്ണമെടുത്ത് അച്ചന്‍ മകനെ അടിച്ചുകൊല്ലുകയായിരുന്നു.
കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ സുള്യക്കടുത്ത് ഗുട്ടിഗറിലാണ് സംഭവം.
ശിവറാമിനായ വീട്ടില്‍ പാകം ചെയ്ത കറിയാണ് പിതാവ് ശീന കഴിച്ചുതീര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും രണ്ട് കുട്ടികളുമുള്ളയാളാണ് കൊല്ലപ്പെട്ട ശിവറാം.
---- facebook comment plugin here -----