Connect with us

Kerala

തൃശൂരില്‍ നടന്നത് കലക്ടറും ബിജെപിയും തമ്മിലുള്ള ഡീല്‍; ഫേസ്ബുക്കില്‍ മാത്രമുള്ള സുരേഷ് ഗോപി രാജിവെക്കണം: കെ മുരളീധരന്‍

കലക്ടര്‍ കൃഷ്ണതേജക്ക് പരാതി നല്‍കിയിട്ടും മൗനം പാലിച്ചുവെന്ന് കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട് |  തൃശൂര്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണത്തില്‍ കലക്ടര്‍ കൃഷ്ണതേജക്ക് പരാതി നല്‍കിയിട്ടും മൗനം പാലിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. വ്യാജവോട്ട് ചെയ്യാനെത്തിയവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് കലക്ടര്‍ അനുവദിക്കുകയായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

ധാര്‍മികതയുണ്ടെങ്കില്‍ സുരേഷ് ഗോപി എംപി സ്ഥാനം രാജിവയ്ക്കണം. സുരേഷ് ഗോപി ഇപ്പോള്‍ പാര്‍ലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല. ഫേസ്ബുക്കില്‍ മാത്രമാണ് ഉള്ളത്. പാര്‍ലമെന്റിന്റെ ഒരു വിഷ്വല്‍സിലും സുരേഷ് ഗോപിയെ കാണാനില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

തൃശൂരിലെ വ്യാജവോട്ടില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും കലക്ടറുടെ ഭാഗത്തുനിന്നുണ്ടായില്ല. ബിജെപിയും കലക്ടറും തമ്മിലുള്ള ഡീലാണ് ഉണ്ടായത്. ഇലക്ഷന്‍ കഴിഞ്ഞതിന് പിന്നാലെ കലക്ടറെ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ഡീലിന്റെ ഭാഗമാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആലത്തൂര്‍, ചാലക്കുടി എന്നിവിടങ്ങളിലാണ് വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തത്. ഇതിന്റെ ഭാഗമായാണ് ചാലക്കുടിയില്‍ ബിഡിജെഎസ് സ്ഥനാര്‍ഥിക്ക് ചാലക്കുടിയില്‍ വന്‍തോതില്‍ വോട്ടുചേര്‍ച്ച ഉണ്ടായെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest