Connect with us

Kerala

ഓല വെട്ടുന്നതിനിടെ ഷോക്കേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

|

Last Updated

കൊല്ലം |  ശക്തികുളങ്ങരയില്‍ ജോലിക്കിടെ തെങ്ങുകയറ്റ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ശക്തികുളങ്ങര ചേരിയില്‍ സ്വദേശി രാജന്‍(68)ആണ് മരിച്ചത്.

തെങ്ങിന്റെ ഓല വെട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest