Connect with us

Editors Pick

വൻമലകൾക്കും നദികൾക്കുമിടയിൽ ഒരുനഗരം; അറിയാം ലോകത്തെ മെലിഞ്ഞ പട്ടണത്തെ

മുമ്പ്‌ യാൻജിൻ നഗരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Published

|

Last Updated

ബീജിങ്‌ | ഒരുവശത്ത്‌ വലിയ മലനിരകൾ, ഒരുവശത്ത്‌ വലിയ നദി. അതിന്നിടയിൽ നീളത്തിൽ ഒരു നഗരം. അതാണ്‌ ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള യാൻജിൻ നഗരം.ലോകത്തിലെ ഏറ്റവും മെലിഞ്ഞ നഗരമെന്നാണ്‌ യാൻജിൻ നഗരത്തെ വിശേഷിപ്പിക്കുന്നത്‌. പർവതനിരകൾക്കിടയിൽ നാൻസി നദിക്കരയോട്‌ ചേർന്നാണ്‌ യാൻജിൻ സിറ്റി. യുനാന്‍ പ്രവിശ്യ ചൈനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

കലക്കവെള്ളം ഒഴുകുന്ന നാൻസി നദിയും ഇരുവശത്തും കുത്തനെയുള്ള പർവതങ്ങളുമാണ് യാൻജിൻ സിറ്റി കാണുന്ന ഒരാൾക്ക്‌ ആദ്യം മനസ്സിൽ എത്തുക. നദിയിലേക്ക്‌ പരമാവധി ചേർന്നാണ്‌ ഈ നഗരം നിർമിച്ചിരിക്കുന്നത്‌.മുകളിൽനിന്നു നോക്കിയാല്‍, ഇങ്ങനെയൊരു നഗരവും അവിടെ കുറേ ജനങ്ങളും ഉണ്ടെന്നു തന്നെ വിശ്വസിക്കാന്‍ പ്രയാസം തോന്നും. 4.50 ലക്ഷം പേരാണ്‌ ഈ നഗരത്തിൽ അധിവസിക്കുന്നത്‌.

നഗരത്തിലെ ഏറ്റവും ഇടുങ്ങിയ പ്രദേശത്ത് 30 മീറ്ററും ഏറ്റവും വീതിയുള്ള ഭാഗത്ത് 300 മീറ്ററുമാണ് വീതി. നദീതീരത്താണ് നഗരത്തിന്‍റെ മിക്ക ഭാഗങ്ങളുമെങ്കിലും അധികം പാലങ്ങളൊന്നും ഇവിടെയില്ല.മിക്ക കെട്ടിടങ്ങളും നദിയുടെ ഓരത്താണ് നിര്‍മിച്ചിരിക്കുന്നത്.നദിയില്‍ വെള്ളം പൊങ്ങിയാല്‍ ഇവയ്ക്ക് കേടുപാടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പൊയ്ക്കാലുകള്‍ ഉപയോഗിച്ച്, ഉറപ്പുകൂട്ടിയ കെട്ടിടങ്ങളും ഇവിടെ കാണാം.

മുമ്പ്‌ യാൻജിൻ നഗരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ്‌ നഗരം ലോകശ്രദ്ധയിലേക്ക്‌ എത്തിയത്‌. ദുര്‍ഘടമായ ഒരു ഭൂപ്രകൃതിയായതു കൊണ്ടുതന്നെ യാന്‍ജിനിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമല്ല.സമീപത്തെ വൻ നഗരമായ കുൻമിങ്ങിൽനിന്ന്‌ 500 കിലോമീറ്ററോളം ഇവിടേക്ക്‌ ദൂരമുണ്ട്‌.

---- facebook comment plugin here -----

Latest