Connect with us

vlogger rifa mehnu death

റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു

മെഹ്‌നാസിനെതിരെ ചുമത്തിയിരിക്കുന്നത് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

Published

|

Last Updated

കോഴിക്കോട് |  യൂട്യൂബ് വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കോഴിക്കോട് കാക്കൂര്‍ പോവലീസ് കേസെടുത്തു. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഐ പി സി 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത് . പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20)യെ കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ദുബൈയിലെ ജാഫലിയ്യയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ച ശേഷമാണ് കുടുബം പരാതി നല്‍കിയത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ് പി എ ശ്രീനിവാസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എസ് പിയുടെ നിര്‍ദേശ പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാണ് കാക്കൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.