Kerala
എറണാകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു
ബൈക്ക് യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് അജിയുടെ കൈയില്‍ കുമിളകള്‍ കണ്ടത്.
എറണാകുളം | എറണാകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു.കോഴിപ്പിള്ളി സ്വദേശി അജിക്കാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്ച് കൂത്താട്ടുകുളത്ത് വെച്ചാണ് സംഭവം.
ബൈക്ക് യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് അജിയുടെ കൈയില്‍ കുമിളകള്‍ കണ്ടത്.
കഠിനമായ പുകച്ചിലും നീറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അജിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.