Connect with us

Ongoing News

ഹത്തയില്‍ 4.5 കിലോമീറ്റര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ പാത നിര്‍മിച്ചു

പുതിയ പാതകളില്‍ രണ്ട് വിശ്രമ സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

ദുബൈ| ഹത്ത പ്രദേശത്ത് 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിളുകള്‍ക്കും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുമായി സമര്‍പ്പിതവും പങ്കിട്ടതുമായ പാതകള്‍ നടപ്പിലാക്കിയതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പുതിയ പാതകളില്‍ രണ്ട് വിശ്രമ സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹത്തയിലെ മൊത്തം പാതകളുടെ നീളം 13.5 കി.മീറ്ററായി വര്‍ധിപ്പിക്കുകയും ചെയ്തു. 50 ശതമാനം വര്‍ധനവാണിത്.

ഫ്‌ലെക്‌സിബിള്‍ മൊബിലിറ്റി സൊല്യൂഷനുകളും ഗതാഗത മാര്‍ഗങ്ങളുടെ സംയോജനവും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവര്‍ക്കും സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വ്യക്തിഗത ഗതാഗത മാര്‍ഗങ്ങള്‍ക്കായി വിവിധ ഓപ്ഷനുകള്‍ നല്‍കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ഹത്ത കമ്മ്യൂണിറ്റി സെന്ററിന് പിന്നിലെ പ്രദേശത്ത് പുതിയ സൈക്കിള്‍ പാതകള്‍ നടപ്പിലാക്കി. ലിം തടാകത്തില്‍ നിലവിലുള്ള കാല്‍നട പാലത്തിലൂടെ കടന്നുപോകുകയും വാലി പാര്‍ക്ക് ഏരിയയിലെ സൈക്കിള്‍ പാതയും ഹത്തയുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഹത്ത സ്പോര്‍ട്സ് ക്ലബ് ഏരിയയിലേക്ക് നയിക്കുന്ന ഹത്ത പോലീസ് റൗണ്ട്എബൗട്ടില്‍ നിലവിലുള്ള പാതയെ ബന്ധിപ്പിച്ചു.

അതോടൊപ്പം ദുബൈ-ഹത്ത റോഡില്‍ സ്ഥിതി ചെയ്യുന്ന ഹത്ത സൂഖ് റൗണ്ട്എബൗട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ഹത്ത സൂക്കിലേക്കും പുറത്തേക്കും വാഹനങ്ങള്‍ക്ക് സുഗമമായ പ്രവേശനവും എക്‌സിറ്റും ഇതിലൂടെ സാധ്യമാക്കിയിട്ടുണ്ട്.

 

 

 

Latest