Connect with us

National

പട്ടാപ്പകല്‍ പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി; സംഭവം മധ്യപ്രദേശിലെ ഗ്വാളിയോറില്‍

ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടുപേരാണ് കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയത്.

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെ ഒമ്പതരയോടടുത്ത് ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടുപേരാണ് പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയത്.

ഗ്വാളിയോറിലെ ഝാന്‍സി റോഡില്‍ പെട്രോള്‍ പമ്പില്‍ സഹോദരനോടൊപ്പം ബസിറങ്ങിയ പെണ്‍കുട്ടിയെയാണ് അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടിക്കായി വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടി സഹോദരനോടൊപ്പം ബന്ധുവിന്റെ ഗൃഹപ്രവേശത്തിനു വന്നപ്പോഴാണ് സംഭവമെന്നാണ് വിവരം. ഗ്രാമത്തിലെ ഒരു യുവാവ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി വഴക്കിട്ടിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. പോലീസ് ഫോട്ടോ കാണിച്ച് നഗരത്തില്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ ആളുകള്‍ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.

 

Latest