National
രാജ്യത്ത് 24 മണിക്കൂറിനിടെ 7,830 പേര്‍ക്ക് കൊവിഡ്; 11 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളമാണ് ഏറ്റവും മുന്നിലെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,215 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളമാണ് ഏറ്റവും മുന്നിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മാസം മൂന്ന് മുതല്‍ ഒമ്പതുവരെയുള്ള കാലയളവില്‍ 11,296 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
---- facebook comment plugin here -----