Connect with us

Kerala

ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 7.65 കോടി തട്ടിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറും

ബേങ്കിടപാടുകളില്‍ പരിശോധന തുടങ്ങി

Published

|

Last Updated

ചേര്‍ത്തല | ഓഹരിവിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 7.65 കോടി തട്ടിയ സംഭവത്തില്‍  ബേങ്കിടപാടുകളില്‍ പരിശോധന തുടങ്ങി അന്വേഷണ സംഘം. പണം നഷ്ടപെട്ട ഡോക്ടര്‍ ദമ്പതികളുടെ അക്കൗണ്ടു വിവരങ്ങളും പണമയച്ച നടപടികളും പണമെത്തിയ അക്കൗണ്ട് വിവരങ്ങളുമാണ് അന്വേഷണ സംഘം ധനകാര്യ വിദഗ്ദരുടെ സഹായത്താല്‍ പരിശോധിക്കുന്നത്. ഇതിനു ശേഷം മാത്രമേ അന്വേഷണത്തിന്റെ തുടര്‍ നടപടികളിലേക്കു കടക്കുകയുള്ളു.

പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നിരിക്കുന്നത്. പണം ഗുജറാത്തിലെ അക്കൗണ്ടിലേക്കാണെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. അതിനാല്‍ നിലവിലെ അന്വേഷണ സംഘം അങ്ങോട്ടു തിരിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരു കോടിക്കും മുകളിലുള്ള തട്ടിപ്പാണെന്നതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറാനുളള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

ബേങ്കിടപാടുകളിലെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ ഇതിലെല്ലാം തീരുമാനമാകുകയുള്ളു. ഇന്‍വെസ്‌കോ, കാപിറ്റല്‍, ഗോള്‍ ഡിമാന്‍സ് സാക്സ് എന്നീകമ്പനികളുടെ അധികാരികളെന്ന വ്യാജേനയാണ് രേഖകള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് ഡോക്ടര്‍ ദമ്പതിമാരെ തട്ടിപ്പു സംഘം കുടുക്കിയത്. ഡോ.വിനയകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല പോലീസ് കേസെടുത്തിരിക്കുന്ന്. രണ്ടുമാസത്തിനിടെയാണ് ഡോക്ടര്‍ ദമ്പതികള്‍ സംഘത്തിനു ഇത്രയും തുകകൈമാറിയത്.

---- facebook comment plugin here -----