National
മധുരയിലെ ജെല്ലിക്കെട്ടിനിടെ 60 പേര്‍ക്ക് പരിക്ക്
ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മധുര ജില്ല കലക്ടര്‍ അനീഷ് ശേഖര്‍ പറഞ്ഞു.

മധുര| മധുരയിലെ ആവണിയാപുരത്ത് ജെല്ലിക്കെട്ടില്‍ 60 പേര്‍ക്ക് പരിക്കേറ്റു. 20 പേര്‍ക്ക് സാരമായ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിസാര പരിക്കുകളോടെ 40 പേര്‍ ചികിത്സ തേടി. പരിക്കേറ്റവരെ രാജാജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മധുര ജില്ല കലക്ടര്‍ അനീഷ് ശേഖര്‍ പറഞ്ഞു. പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
പരിക്കുകളുണ്ടായിട്ടും ജെല്ലിക്കെട്ട് പരിപാടി ഇന്നലെ വൈകുന്നേരം നാല് മണി വരെ തുടര്‍ന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പാലമേട്ടിലും അളങ്ങനല്ലൂരിലും കൂടുതല്‍ ജെല്ലിക്കെട്ട് പരിപാടികള്‍ നടക്കും.
---- facebook comment plugin here -----