local body election 2025
കൂട്ടിലങ്ങാടിയിൽ 60 സ്ഥാനാർഥികൾ
11 വാർഡുകളിൽ രണ്ടു വീതവും ആറ് വാർഡുകളിൽ മൂന്ന് വീതവും അഞ്ച് വാർഡുകളിൽ നാല് വീതവും സ്ഥാനാർഥികൾ ഉണ്ട്.
കൂട്ടിലങ്ങാടി | പഞ്ചായത്തിൽ 22 വാർഡുകളിലായി 60 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. 11 വാർഡുകളിൽ രണ്ടു വീതവും ആറ് വാർഡുകളിൽ മൂന്ന് വീതവും അഞ്ച് വാർഡുകളിൽ നാല് വീതവും സ്ഥാനാർഥികൾ ഉണ്ട്.
യു ഡി എഫ് 13 ഇടങ്ങളിൽ കോണി ചിഹ്നത്തിൽ മുസ്ലിം ലീഗും നാല് സ്ഥലങ്ങളിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ്സും മൂന്ന് വാർഡുകളിൽ വെൽഫെയർ പാർട്ടിയും ഒരു വാർഡിൽ വെൽഫയർ സ്വതന്ത്രനും ഒരു സീറ്റിൽ കോൺഗ്രസ്സ് സ്വതന്ത്രനും മത്സരിക്കുന്നു.
എൽ ഡി എഫ് ഒമ്പത് സീറ്റുകളിൽ ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ സി പി എമ്മും ഒരു വാർഡിൽ അരിവാളും നെൽക്കതിറും അടയാളത്തിൽ സി പി ഐയും ബാക്കി 12 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും മത്സരിക്കുന്നു. ബി ജെ പി താമര ചിഹ്നത്തിൽ ഏഴ് സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. എസ് ഡി പി ഐ നാല് സീറ്റുകളിൽ കണ്ണട ചിഹ്നത്തിൽ മത്സരിക്കുന്നു. വള്ളിക്കാപറ്റയിലാണ് സി പി ഐ മത്സരിക്കുന്നത്. പടിഞ്ഞാറ്റുമുറി, ഉപ്പാരപ്പറമ്പ്, പട്ടിയിൽ പറമ്പ്, മങ്കട പള്ളിപ്പുറം, മുണ്ടയിൽ പടി, പൂഴിക്കുന്ന്, കൂട്ടിലങ്ങാടി എന്നിവിടങ്ങളിലാണ് ബി ജെ പി മത്സരിക്കുന്നത്.
മൊട്ടമ്മൽ, കടുങ്ങൂത്ത്, ചെലൂർ, മങ്കട പള്ളിപ്പുറം എന്നിവിടങ്ങളിൽ എസ് ഡി പി ഐ മത്സരിക്കുന്നു. പടിഞ്ഞാറ്റുമുറി ടൗൺ, മെരുവിൻ കുന്ന്, കടുകൂർ, വാർഡുകളിൽ വെൽഫയർ പാർട്ടിയും പാറടിയിൽ വെൽഫയർ സ്വതന്ത്രനും മത്സരിക്കുന്നു. കോൺഗ്രസ്സിന്റെ സീറ്റായിരുന്നു പാറടി. പൂഴിക്കുന്നിൽ കെ ഹംസ ജീപ്പ് ചിഹ്നത്തിലും യു ഡി എഫ് സ്വതന്ത്രനായ കെ പി ഹംസ കുട ചിഹ്നത്തിലും മത്സരിക്കുന്നു. പെരിന്താറ്റിരി വാർഡിൽ എൽ ഡി എഫിന് വേണ്ടി പറമ്പാടൻ അബ്ദുസലീമും യു ഡി എഫിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ആലുങ്ങൽ അബ്ദുൽ മാജിദും മത്സര രംഗത്തുണ്ട്. ഇവിടെ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന നരിക്കുന്നൻ ഫൈസൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.
പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി പി സുഹ്റാബി പടിഞ്ഞാറ്റുമുറി വാർഡിൽ സി പി എം സ്ഥാനാർഥിയായി മത്സരിക്കുന്നു. എതിർ സ്ഥാനാർഥി മുസ്ലിം ലീഗിലെ വാളക്കണ്ടി സൽമത്താണ്.

