Connect with us

Uae

ഷോറിന്‍ കായ് ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 2022

2022 നവംബര്‍ 13 ന് ഞായര്‍ രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെയാണ് മത്സരങ്ങള്‍.

Published

|

Last Updated

അബൂദബി | അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രഡീഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് ടി എം എ അബൂദബിയുടെ കീഴില്‍ ഒന്നാമത് ഷോറിന്‍ കായ് കപ്പ് ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ദുബൈ നാദ് അല്‍ ഷൈബ യിലെ കെന്റ് കോളേജില്‍ നടക്കും. 2022 നവംബര്‍ 13 ന് ഞായര്‍ രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെയാണ് മത്സരങ്ങള്‍. ഇന്ത്യ, യു കെ, ആസ്ത്രേലിയ, ചിലി, ജപ്പാന്‍, ഒമാന്‍, യു എ ഇ തുടങ്ങി. ഏഴ് രാഷ്ട്രങ്ങളില്‍ നിന്നായി രണ്ട് വിഭാഗങ്ങളില്‍ 1,200 മത്സരാര്‍ഥികള്‍ പങ്കെടുക്കും.

ഹാന്‍ഷി കെയ്ഷുന്‍ കക്കിനാഹോന ടെന്‍ത്ത് ഡാന്‍ റെഡ് ബെല്‍റ്റ് വേള്‍ഡ് ഗ്രാന്റ് മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഷോറിന്‍ റിയു ഷോറിന്‍ കായ് യൂണിയന്‍ പ്രസിഡന്റ് ചാമ്പ്യന്‍ഷിപ്പിലെ മുഖ്യാതിഥിയായിരിക്കും. ഹാന്‍ഷി കക്കിനോഹാന ഇത് രണ്ടാം തവണയാണ് യു എ ഇ സന്ദര്‍ശിക്കുന്നത്. ഷോറിന്‍ കായ് കപ്പ് 2022 ന്റെ നടത്തിപ്പിനായി ചീഫ് പാര്‍ട്ണര്‍ പി എം അബ്ദുല്‍ അസീസ്, ഷോറിന്‍ കായ് കപ്പ് ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ക്യാപ്റ്റന്‍ റാഷിദ് ഹസന്‍, കോര്‍ഡിനേറ്റര്‍ സെന്‍സായി ചന്ദ്രന്‍, ചീഫ് ഓര്‍ഗനൈസര്‍ ശിഹാന്‍ മുഹമ്മദ് ഫായിസ് കണ്ണപുരം, മീഡിയ കോര്‍ഡിനേറ്റര്‍ ഫഹദ് സഖാഫി ചെട്ടിപ്പടി, തുടങ്ങിയവരുള്‍പ്പെടെ വിവിധ സമിതികള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ഓര്‍ഗനൈസിംഗ് ടീമിന് സെന്‍സായി ഹാരിസ്, സെന്‍സായി ശാമില്‍, സെന്‍സായി ഹാഷിം, സെന്‍സായി ഷമീര്‍ നേതൃത്വം നല്‍കും.

മിഡില്‍ ഈസ്റ്റില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ഇന്റര്‍നാഷണല്‍ മത്സരം നടക്കുന്നത്. യു എ ഇ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഷോറിന്‍ കായ് കരാട്ടെ ചീഫ് ഹെഡുമാര്‍ പങ്കെടുക്കും. ചാമ്പ്യന്‍ ഷിപ്പിനോടനുബന്ധിച്ച് നവംബര്‍ 12 ന് കിസൈസില്‍ ഇന്റര്‍നാഷണല്‍ കരാട്ടെ സെമിനാര്‍ നടക്കും. ഗ്രാന്‍ഡ് മാസ്റ്റര്‍ കക്കിനോഹാനയുടെ നേതൃത്വത്തില്‍ 11 മുതല്‍ 12 വരെ സ്റ്റുഡന്റസിനുള്ള സ്‌പെഷ്യല്‍ കരാട്ടെ ട്രെയിനിങും നടക്കും. ചാമ്പ്യന്‍ഷിപ്പ് മത്സര വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിന്നേഴ്‌സ് ടീമിന് ചാമ്പ്യന്‍സ് ട്രോഫിയും നല്‍കും.

രജിസ്േ്രടഷനായി 00971508891362, 00971545161286 എന്നീ നമ്പറുകളിലോ www.tmakarate.com വാട്‌സ്ആപ്പ് നമ്പറിലോ വെബ്‌സൈറ്റിലോ ബന്ധപ്പെടാം. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന മീറ്റിങില്‍ ശിഹാന്‍ ഫായിസ് കണ്ണപുരം അധ്യക്ഷത വഹിച്ചു. സെന്‍സായി ഹാരിസ്, സെന്‍സായി ഷെമീര്‍, സെന്‍സായി ഹാഷിം, മുനീര്‍, ഷെന്‍സീര്‍, സലീം, ഹാഷിം, ഷഫീഖ് സംബന്ധിച്ചു. സെന്‍സായി ഷാമില്‍ സ്വാഗതവും സെന്‍സായി നൗഫല്‍ നന്ദിയും പറഞ്ഞു.

 

 

---- facebook comment plugin here -----

Latest