Connect with us

Career Education

കുടുംബശ്രീയിൽ 43 ഒഴിവുകൾ

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്

Published

|

Last Updated

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷന്റെ (കുടുംബശ്രീ) വിവിധ ജില്ലാ മിഷനുകളിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി.ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. കേന്ദ്ര- സംസ്ഥാന സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ- അഞ്ച് ഒഴിവ്, ഇടുക്കി, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ. ശമ്പളം-59,300-1,20,900. യോഗ്യത- അംഗീകൃത യൂനിവേഴ്‌സിറ്റികളിൽ നിന്നുള്ള ബിരുദം. സർക്കാർ സർവീസിൽ ചുരുങ്ങിയത് പത്ത് വർഷത്തെ പ്രവൃത്തി പരിചയം. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം. ഇംഗ്ലീഷിൽ അവതരണം നടത്താനും മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള കഴിവ്. ബിരുദാനന്തര ബിരുദം നേടിയവർക്ക്് മുൻഗണന. അസി.ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ- 28 ഒഴിവ്. ശമ്പളം-37,400-79,000. യോഗ്യത- അംഗീകൃത യൂനിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം. സർക്കാർ സർവീസിൽ ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം, ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന.

ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ്- പത്ത് ഒഴിവ്. ശമ്പളം- 26,500- 60,700, യോഗ്യത- അംഗീകൃത യൂനിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം. മൈക്രോസോഫ്റ്റ് വേഡ്, എക്‌സൽ, പവർപോയിന്റ് തുടങ്ങിയവയിൽ പരിജ്ഞാനം, ഇംഗ്ലീഷ്, മലയാളം ടൈപ് ചെയ്യുന്നതിനുള്ള അറിവ്, ക്ലറിക്കൽ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 50 വയസ്സിന് താഴെ. യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ ഒ സി സഹിതം അപേക്ഷിക്കണം. ജീവനക്കാർ പ്രൊഫോർമ പൂരിപ്പിച്ചു നൽകുമ്പോൾ നിർബന്ധമായും ഫോൺ നമ്പറും ഇ മെയിൽ ഐ ഡിയും ഉൾക്കൊള്ളിക്കണം. അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല. വിലാസം- എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ഡ്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695011. ഇ മെയിൽ -kudumbashreel@gmail.com . അവസാന തീയതി ഈ മാസം 25.