Kannur
'തിരുനബിയുടെ സ്‌നേഹലോകം'; അല്‍മഖര്‍ മഹബ്ബ കോണ്‍ഫറന്‍സ് നാളെ
മൗലിദ് ജല്‍സക്ക് പട്ടുവം കെ പി അബ്ദുസ്സ്വമദ് അമാനിയും ഇശല്‍ വിരുന്നിന് സാഹിത്യോത്സവ് പ്രതിഭകളും നേതൃത്വം നല്‍കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും.

തളിപ്പറമ്പ് | ലോകാനുഗ്രഹി മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ‘തിരുനബിയുടെ സ്‌നേഹലോകം’ എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മഹബ്ബ കോണ്‍ഫറന്‍സ് നാളെ (2023 ഒക്ടോബര്‍ 14 ശനിയാഴ്ച) വൈകിട്ട് അഞ്ച് മുതല്‍ നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ കാമ്പസില്‍ നടക്കും.
മൗലിദ് ജല്‍സക്ക് പട്ടുവം കെ പി അബ്ദുസ്സ്വമദ് അമാനിയും ഇശല്‍ വിരുന്നിന് സാഹിത്യോത്സവ് പ്രതിഭകളും നേതൃത്വം നല്‍കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും.
കെ പി അബൂബക്കര്‍ മൗലവി പട്ടുവം, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, പി പി അബ്ദുല്‍ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, കെ അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, പനാമ മുസ്തഫ ഹാജി, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, അനസ് ഹംസ അമാനി ഏഴാംമൈല്‍, ഇസ്മാഈല്‍ അമാനി തളിപ്പറമ്പ്, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, അബ്ദുല്ല അമാനി കെല്ലൂര്‍, അബ്ദുല്‍ കലാം മാസ്റ്റര്‍ പൂനൂര്‍, അബ്ദുസ്സലാം അമാനി ആവള, അബ്ദുല്‍ വാജിദ് അദനി സംബന്ധിക്കും.