Connect with us

Kerala

കൊച്ചിയിലെ ജ്വല്ലറിക്ക് മുകളില്‍ നിന്ന് ചാടി മധ്യവയ്‌സ്‌കന്‍ ജീവനൊടുക്കി

ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Published

|

Last Updated

കാച്ചി| നഗരത്തിലെ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മധ്യവയ്സക്ന്‍ ജീവനൊടുക്കി. കൊച്ചി എംജി റോഡിലെ ജ്വല്ലറിക്ക് മുകളില്‍ നിന്നാണ് ഇയാള്‍ ചാടിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെന്‍ട്രല്‍ പോലീസ് വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബഹുനില കെട്ടിടത്തില്‍ നിന്ന് വീണനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്.വീണപ്പോള്‍ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ ഉടുത്തിരുന്ന മുണ്ട് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കിടപ്പുണ്ടായിരുന്നു.

ഇയാള്‍ കെട്ടിടത്തിന്റെ ആറാം നില വരെ കയറിയതായി സംശയിക്കുന്നെന്ന് പോലീസ് പറയുന്നു. എന്നാല്‍ ആറാം നിലയില്‍ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാല്‍ ഇയാള്‍ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് ഇവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest